റബ്ബര്‍ കര്‍ഷകന്‍ ആശുപത്രിയിലേക്കുളള യാത്രക്കിടെ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു
May 15, 2017, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 15/05/2017) റബ്ബര്‍ കര്‍ഷകന്‍ ആശുപത്രിയിലേക്കുളള യാത്രക്കിടെ ട്രെയിനില്‍ കുഴഞ്ഞ് വീണ് മരിച്ചു. കോടോം ബേളൂര്‍ കാലിച്ചാനടുക്കം തൊട്ടിലാനിയിലെ കുഞ്ഞിക്കണ്ണന്‍(65) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ അയല്‍വാസിയായ കുമാരനോടൊപ്പം മാവേലി എക്‌സ്പ്രസ്സില്‍ കാഞ്ഞങ്ങാട് നിന്നും മംഗളൂരു ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു. ട്രെയിന്‍ ബേക്കല്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
കാസര്‍കോട് റയില്‍വേ സ്ര്‌റേഷനില്‍ ട്രെയിന്‍ എത്തിയ ഉടനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഭാര്യ: അമ്മിണി, മക്കള്‍: ഉമേശന്‍, രഞ്ജിത്ത്, ഉഷ, രുക്മിണി, നിഷ. മരുമക്കള്‍: രാജന്‍, സൂധീര്‍, പരേതനായ പ്രസാദ്. സഹോദരങ്ങള്‍: നാരായണന്‍, ദാമു, കുഞ്ഞമ്പു, ഓമന, തമ്പായി, മാണി, കുഞ്ഞമ്മ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasragod, Hospital, Neighbor, Train, Railway Station, Death, Obituary, Kalichanadukkam Kunhikkannan passes away.