യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
Jun 17, 2013, 15:38 IST
നീലേശ്വരം: നീലേശ്വരത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ സഹോദരന്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. നീലേശ്വരം പൂവാലങ്കൈ ലേടിക്കമ്പനിക്കു സമീപം ബാര്‍ബര്‍ പത്മനാഭന്റെ മകന്‍ ജയന്‍(32) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ വീട്ടിനുസമീപത്തെ ചെറിയ തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. പൂര്‍ണമായും നഗ്നനായി കാണപ്പെട്ട മൃതദേഹത്തിലുടനീളം അടിയേറ്റതിന്റെ പാടുകള്‍ കാണപ്പെട്ടു. കമിഴ്ന്നുകിടന്ന വിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. വഴിപോക്കരാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് നാട്ടുകാരെത്തിയതോടെയാണ് മൃതദേഹം ജയന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ബ്രോക്കറാണ് മരിച്ച ജയന്‍. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ജയന്‍ തിരിച്ചെത്തിയിരുന്നില്ല. ഇതിനുമുമ്പും പറയാതെ വീട്ടില്‍ നിന്നിറങ്ങാറുള്ളതുകൊണ്ട് വീട്ടുകാര്‍ അന്വേഷിച്ചിരുന്നില്ല. അതേസമയം മൃതദേഹം നഗ്നമായി കാണപ്പെട്ടതും ശരീരത്തിലുടനീളം അടിയേറ്റ പാടുകളും മരണം കൊലതമാകാനാണ് സൂചപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ടിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. ജയന്റെ വസ്ത്രങ്ങളും ജഡത്തിനു സമീപമെങ്ങും ഉണ്ടായിരുന്നില്ല. ശാരദയാണ് മാതാവ്. അജിത, വിജി എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Youth, Nileswaram, House, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.