യുവാവിന്റെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം വീട്ടില്‍; വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി
Feb 1, 2016, 10:51 IST
പെര്‍ള: (www.kasargodvartha.com 01/02/2016) യുവാവിന്റെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനകത്ത് കണ്ടെത്തി. പെര്‍ള നെല്‍ക്ക സ്വദേശിയും കാട്ടുകുക്കെയ്ക്ക് സമീപം ഒഡ്യയില്‍ താമസക്കാരനുമായ സതീശന്റെ (35) മൃതദേഹമാണ് ഞായറാഴ്ച വൈകിട്ട് കണ്ടെത്തിയത്. ഭാര്യ പ്രേമ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് സതീശന്‍ വീട്ടില്‍ തനിച്ചുതാമസിച്ചുവരികയായിരുന്നു.
വീട്ടിനകത്തുനിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണ് സതീശനെ മരിച്ചുകിടക്കുന്നതായി കണ്ടത്. പോലീസെത്തി വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടക്കുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഐത്തപ്പ നായക്-രത്‌നാവതി ദമ്പതികളുടെ മകനാണ് മരിച്ച സതീശന്‍. മക്കള്‍: ശ്രേയ, ശ്രവ്യ. സഹോദരങ്ങള്‍: ഉദയശങ്കര, നാരായണ, ലീലാവതി, രേവതി, നിര്‍മ്മല.

Keywords: Kasaragod, Kerala, Perla, Dead body, Youth, Obituary, Man found dead