യുവാവിനെ തൂങ്ങി നിലയില്‍ കണ്ടെത്തി
Jun 25, 2012, 17:11 IST
ഉദുമ: യുവാവിനെ തൂങ്ങി നിലയില്‍ കണ്ടെത്തി. കളനാട് പാറമ്മലിലെ പരേതനായ അപ്പക്കുഞ്ഞിയുടെ മകന്‍ ഗണേശനാ (31) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മാങ്ങാട് വില്ലേജ് ഓഫീസിന് സമീപത്തുള്ള ആളില്ലാത്തെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറിങ് തൊഴിലാളിയായ ഗണേഷന്‍ തൂങ്ങി മരിച്ച വീട്ടില്‍ രാവിലെ പത്തിന് ജോലിക്കത്തെിയതായിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്ഗധ പോസ്റ്റുമാര്‍ട്ടം നടത്തി. അവിവാഹിതനാണ്. അമ്മ: നാരായണി. സഹോദരങ്ങള്‍: രാജന്‍, നാരായണന്‍, കൃഷ്ണന്‍.
Keywords: Uduma, Youth, found hang, Kasaragod.