യുവതി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു
Mar 17, 2015, 13:32 IST
ബദിയടുക്ക: (www.kasargodvartha.com 17/03/2015) യുവതി കുഴഞ്ഞ് വീണ് മരിച്ചു. ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
പെരിയ ആയംപാറയിലെ രമേശന്റെ ഭാര്യ ശര്‍മിള (21) യാണ് മരിച്ചത്. തിങ്കളാഴ്ച പെരിയയിലെ ഭര്‍തൃവീട്ടില്‍വെച്ചാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ട ശര്‍മിളയെ ഉടന്‍ തന്നെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.
ബദിയടുക്ക അന്നപ്പളടുക്കയിലെ മത്താടി - അങ്കാര ദമ്പതികളുടെ മകളാണ് ശര്‍മിള. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും പിന്നീട് സുഖപ്പെട്ടിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കകം കുഴഞ്ഞുവീണതിനെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാലാണ് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.
സഹോദരങ്ങള്‍: രമേശന്‍, രവി, ദേവകി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പി സി തോമസും പിള്ളയും ലയിച്ച് എല്‍ഡിഎഫിലെ രണ്ടാം കേരള കോണ്‍ഗ്രസാകാന്‍ ഒരുക്കം
Keywords: Badiyadukka, Obituary, Postmortem report, Death, Kasaragod, Kerala, Sharmila, Rameshan, Ayampara, Periya, Kozhikode medical college
Advertisement: