മുഹമ്മദ് മുബാറക് ഹാജിയുടെ ഭാര്യ ഉമ്മാലിയുമ്മ നിര്യാതയായി
Dec 24, 2012, 17:59 IST
കാസര്‍കോട്: നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ഏരുതും കടവ് മുബാറക് നഗറിലെ മുഹമ്മദ് മുബാറക് ഹാജിയുടെ ഭാര്യ ഉമ്മാലിയുമ്മ(68) നിര്യാതയായി. 1995-2000 കാലയളവില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ആലംപാടി വാര്‍ഡില്‍നിന്ന് ഐ.എന്‍.എല്‍. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് വാര്‍ഡ് മെമ്പറായത്.
മക്കള്‍: അബൂ മുബാറക് (മുബാറക് കല്ല്യാണ്സില്ക്സ് കാസര്‍കോട്), ബീഫാത്വിമ, പരേതനായ അബ്ദുല്ലാബീന്‍ മുഹമ്മദ്. മരുമക്കള്‍:ഖദീജ, റഫീദ.
സഹോദരങ്ങള്‍: എന്‍.എ. അബ്ദുര്‍ റഹ്മാന്‍, എന്‍.എ. അബൂബക്കര്‍(എന്‍.എ. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍), എന്‍.എ. മൊയ്തീന്‍, എന്‍.എ. മുഹമ്മദ്, എന്‍.എ. മഹമൂദ്, എന്‍.എ. ആഇശ.
ഖബറടക്കം ചൊവാഴ്ച രാവിലെ എട്ടിന് ഏരുതും കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords : Kasaragod, Merchant, Wife, Obituary, Mohammed Mubarak, Haji, Eruthumkadavu, Ward Member, Chengala, Election, I.N.L, Panjayath, Ummaliyumma, Kerala, Malayalam News.