മീന്‍ ലോറി ഓട്ടോയിലിടിച്ച് ഇലക്ട്രീഷന്‍ മരിച്ചു
Mar 27, 2012, 17:30 IST
കാസര്‍കോട്: മീന്‍ ലോറി ഓട്ടോയിലിടിച്ച് ഇലക്ട്രീഷന്‍ തല്‍ക്ഷണം മരിച്ചു. പൈക്ക, ബാലടുക്കം മീത്തല്‍ ഹൗസിലെ അബ്ദുല്‍ റഹ്മാന്-ഉമ്മാലിയുമ്മ ദമ്പതികളുടെ മകന് ടി. എം മഹ്മൂദ്(42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെചെര്ക്കള സന്തോഷ് നഗറിലാണ് അപകടമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ ഓട്ടോഡ്രൈവറെയും മറ്റൊരു യാത്രക്കാരനെയും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടന്നുവന്ന മീന്‍ ലോറിയാണ് അപകടം വരുത്തിയത്. കാസര്‍കോട്ട് നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഓട്ടോയില്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
ഭാര്യ: നസീമ. മക്കള്‍: സെമീര്‍, സെക്കീര്‍, സലീം. സഹോദരങ്ങള്‍: അബ്ബാസ്, അബ്ദുല്‍ മുത്തലീബ്, മുഹമ്മദ് കുഞ്ഞി, സിദ്ദിഖ്, മുനീര്‍, റുബീന. വിദ്യാനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Accident, Lorry, Auto-rickshaw, Obituary