മരിക്കുമെന്ന് കൂട്ടുകാരോട് പറഞ്ഞ് കെട്ടിടത്തിന് മുകളില്‍കയറി യുവാവ് ചാടിമരിച്ചു
Jun 23, 2015, 11:49 IST
ഉപ്പള: (www.kasargodvartha.com 23/06/2015) മരിക്കുമെന്ന് കൂട്ടുകാരോട് പറഞ്ഞ് കെട്ടിടത്തിന് മുകളില്‍കയറി യുവാവ് ചാടിമരിച്ചു. കര്‍ണാടക തുംകൂറിലെ ലോഗേഷ് (45) ആണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഉപ്പളയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളില്‍കയറി ചാടിമരിച്ചത്. രണ്ട് വര്‍ഷത്തോളമായി ഉപ്പളയില്‍ മറ്റുതൊഴിലാളികളോടൊപ്പം താമസിച്ച് സെന്‍ട്രിംഗ് ജോലിചെയ്തുവരികയായിരുന്നു ലോഗേഷ്.
ചൊവ്വാഴ്ച രാത്രി കൂട്ടുകാരോട് താന്‍ മരിക്കുമെന്ന് പറയുകയും പിന്നീട് കെട്ടിടത്തിന് മുകളില്‍കയറി എല്ലാവരും നോക്കിനില്‍ക്കെ യുവാവ് താഴേക്ക് ചാടുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ മംഗല്‍പാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. യുവാവിന്റെ മരണം സംബന്ധിച്ചുള്ള കാരണം വ്യക്തമല്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Advertisement: