city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

മത്സ്യത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍
കാസര്‍കോട്: മത്സ്യത്തൊഴിലാളിയെ റോഡരികില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടുക്കത്തുബയല്‍ബീച്ചിലെ  പരേതനായ പി വി കൃഷ്ണന്‍ മാസ്റ്ററുടെ മകന്‍ പി.വി രമേശ(48)നെയാണ് കറന്തക്കാട് വിത്തുല്‍പാദന കേന്ദ്രത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുഖത്തും മറ്റുഭാഗങ്ങളിലും മുറിവേറ്റപാടുകളുണ്ട്. ഉച്ചയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയതാണ്. വൈകീട്ട് ആറരയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയംപ്രകടിപ്പിച്ചിട്ടുണ്ട്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

മാതാവ്: വിമല. ഭാര്യ: വിലാസിനി. മക്കള്‍: രാഹുല്‍, രോഹിത്, വിഷ്ണു. സഹോദരങ്ങള്‍: നീന, രാജന്‍, മഹേന്ദ്രന്‍.

Keywords: Fisherman found dead, Kasaragod,Kerala, Adkathbail

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia