city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണികണ്ഠന്റെ മിന്നലേറ്റു മരണം നാടിനെ ദുഃഖത്തിലാഴ്ത്തി

രാജപുരം: (www.kasargodvartha.com 05.05.2014) യുവാവ് മിന്നലേറ്റു മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. രാജപുരം കോടോം എരുമക്കുളത്തെ പരേതനായ നാരായണന്റെ മകന്‍ മണികണ്ഠനാ(19) ഞായറാഴ്ച പുലര്‍ച്ചെ മിന്നലേറ്റ് മരിച്ചത്. മാതാവ് മാണിക്ക(60)ത്തിന് മിന്നലില്‍ സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. വീട്ടില്‍ കിടന്നുറങ്ങുമ്പോഴാണ് ഇരുവര്‍ക്കും മിന്നലേറ്റത്.

മണികണ്ഠന്റെ മിന്നലേറ്റു മരണം നാടിനെ ദുഃഖത്തിലാഴ്ത്തിഞായറാഴ്ച ഉച്ച തിരിഞ്ഞിട്ടും വീട്ടില്‍ നിന്നു ആളനക്കം കേള്‍ക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ചപ്പോഴാണ് മണികണ്ടനെ മരിച്ച നിലയിലും മാണിക്കത്തെ ബോധരഹിതയായ നിലയിലും കണ്ടത്. മണികണ്ഠന്‍ വയറിംഗ് തൊഴിലാളിയും അവിവാഹിതനുമാണ്. അഖിലേഷ് സഹോദരനാണ്. സംഹാര താണ്ഡവമാടിയ മിന്നലും മഴയും  ജില്ലയില്‍ വ്യാപക നാശമാണ് വിതച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കുടുംബവിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്പള പരിധി വര്‍ധിപ്പിച്ചിട്ടില്ലെന്ന് അധികൃതര്‍

Keywords:  Rajapuram, Lightning, Obituary, Kasaragod, Kerala, Manikandan, Malayalam News, Lighting: Youngster dead.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia