മഞ്ഞപ്പിത്തം ബാധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു
Jan 3, 2013, 12:04 IST
കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് എട്ടാം തരം വിദ്യാര്‍ത്ഥി മരിച്ചു. കുഡ്‌ലു ശ്രീ ഗോപാലകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥി എസ്. സുജയ് (15) ആണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. ഷിറിബാഗിലു കമ്പദമൂലയിലെ സുന്ദര-സീത ദമ്പതികളുടെ മകനാണ്.
15 ദിവസത്തോളമായി സുജയ് അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. വിവിധ പച്ച മരുന്നുകള്‍ നല്‍കിയിട്ടും അസുഖം ഭേദമാകാത്തതിനെതുടര്‍ന്ന് കുട്ടിക്ക് മന്ത്രവാദ ചികിത്സയും നടത്തിയിരുന്നു. ബുധനാഴ്ച രാത്രി 12 മണിയോടെ അസുഖം മൂര്‍ഛിച്ച് അവശനായ വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ അസുഖം മൂര്‍ധന്യാവസ്ഥയിലെത്തിയതിനാല്‍ രക്ഷപ്പെടുത്താനായില്ല. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചിച്ച് വിദ്യാലയത്തിന് വ്യാഴാഴ്ച അവധി നല്‍കി.
സഹോദരങ്ങള്‍: സുദര്‍ശന്‍, സുരാജ്, സുസ്മിത. മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുകയാണ്. അധികൃതര്‍ ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്.

Keywords: Student, Kudlu, Treatment, General-Hospital, School, Kasaragod, Kerala, Kerala Vartha. Kerala News.