city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരു സ്വദേശിനിയായ പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ കാസര്‍കോട് സ്വദേശിയായ പ്രതിശ്രുത വരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ഉദുമ: (www.kasargodvartha.com 15/02/2017) മംഗളൂരുവിലെ യുവതി തൂങ്ങിമരിച്ച സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേളി അരമങ്ങാനത്തെ വെങ്കിട്ടരമണ - പത്മാവതി ദമ്പതികളുടെ മകനും കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ഫ്രൂട്ട്‌സ് കച്ചവടക്കാരനുമായ ചന്ദ്രശേഖരനെ(38)യാണ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മംഗളൂരു സ്വദേശിനിയായ പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ കാസര്‍കോട് സ്വദേശിയായ പ്രതിശ്രുത വരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ചെമ്മനാട് ചളിയങ്കോട് റോഡ് ജംഗ്ഷനടുത്തുള്ള പരസ്യ ബോര്‍ഡിന്റെ കമ്പിയിലാണ് ചന്ദ്രശേഖരനെ തൂങ്ങിയ നിലയില്‍ വഴിയാത്രക്കാര്‍ കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചന്ദ്രശേഖരന്റെ ബന്ധുക്കളും സ്ഥലത്തെത്തി. ചൊവ്വാഴ്ച വൈകുന്നേരം സഹോദരന്‍ രവിയുടെ ചെമ്മനാട്ടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ചന്ദ്രശേഖരന്‍ അരമങ്ങാനത്തെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് വീട്ടുകാര്‍ ഫോണ്‍ ചെയ്ത് രവിയെ വിളിച്ചപ്പോള്‍ ചന്ദ്രശേഖരന്‍ എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. രാത്രി വൈകിയിട്ടും രവിയുടെ വീട്ടില്‍ ചന്ദ്രശേഖരന്‍ പോയിട്ടില്ലെന്ന് വ്യക്തമായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവിനെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മംഗളൂരു നാഗോരിയിലെ കൃഷ്ണയുടെ മകള്‍ നന്ദിത (26)യുമായി ചന്ദ്രശേഖരന്റെ വിവാഹം ഫെബ്രുവരി 13ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനിടെ ഫെബ്രുവരി ഒമ്പതിന് നന്ദിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് നന്ദിതയുടെ വീട്ടില്‍ പോയപ്പോള്‍ നന്ദിതയുടെ ബന്ധുക്കള്‍ തടയുകയും മരണത്തിനുത്തരവാദി ചന്ദ്രശേഖരനും വീട്ടുകാരുമാണെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്തതായി ചന്ദ്രശേഖരന്റെ ബന്ധുക്കള്‍ പറഞ്ഞു. പോലീസാണ് ചന്ദ്രശേഖരന്റെ വീട്ടുകാരെ രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചത്. അതേസമയം നന്ദിത മരണപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞാണ് ചന്ദ്രശേഖരന്റെ ബന്ധുക്കള്‍ വന്നതെന്നാണ് നന്ദിതയുടെ ബന്ധുക്കളുടെ ആരോപണം.

നന്ദിതയുടെ വീട്ടുകാര്‍ ചന്ദ്രശേഖരനും വീട്ടുകാര്‍ക്കുമെതിരെ മംഗളൂരു പോലീസില്‍ പരാതി നല്‍കുകയും ഫോണില്‍ വിളിച്ച് പത്തുലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ചന്ദ്രശേഖരന്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവാഹം നിശ്ചയിച്ച ശേഷം ചന്ദ്രശേഖരനും നന്ദിതയും ഫോണില്‍ സംസാരിച്ചിരുന്നു. നന്ദിത ആത്മഹത്യ ചെയ്തതോടെ ചന്ദ്രശേഖരന്റെ ഭീഷണിമൂലമാണ് യുവതി ജീവനൊടുക്കിയതെന്ന രീതിയിലാണ് ചില പത്രങ്ങളില്‍ വാര്‍ത്ത വന്നത്.

നന്ദിതയുടെ ആത്മഹത്യക്ക് മറ്റെന്തെങ്കിലും കാരണമാകാമെന്നും ചന്ദ്രശേഖരന്‍ നന്ദിതയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇരുവരും നടത്തിയ ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍  ഇക്കാര്യം വ്യക്തമാകുമെന്നും ചന്ദ്രശേഖരന്റെ ബന്ധുക്കള്‍ പറയുന്നു. ആരോടും മുഖം കറുപ്പിച്ച് സംസാരിക്കാത്ത ശാന്തസ്വഭാവക്കാരനാണ് ചന്ദ്രശേഖരനെന്ന് നാട്ടുകാര്‍ക്കും അഭിപ്രായമുണ്ട്. നന്ദിതയുടെ മരണത്തിലെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്തുന്നതിനുപകരം ഈ യുവാവിനെ ക്രൂശിച്ചതാണ് ഒടുവില്‍ ആത്മഹത്യയിലെത്തിച്ചതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

ചന്ദ്രശേഖരന്റെ മരണവുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം ആലോചനയിലാണെന്ന് ബന്ധുക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാസര്‍കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ചന്ദ്രശേഖരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സഹോദരങ്ങള്‍: ഹരിശ്ചന്ദ്രന്‍, മല്ലികാര്‍ജുന, മോഹനന്‍, കൃഷ്ണയ്യന്‍, രവി, പുരുഷോത്തമന്‍, സദന്‍, വാസന്തി, ശൈലജ.

Related News:
കാസര്‍കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിരുന്ന മംഗളൂരുവിലെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; യുവതി മരിച്ചത് മാതാപിതാക്കള്‍ കാസര്‍കോട്ടെത്തിയപ്പോള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Obituary, Youth found dead hanged, Chandrashekaran, Woman, Wedding, Youth commits suicide

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia