മകള്‍ മരിച്ച വാര്‍ഷികത്തില്‍ പിതാവ് മരിച്ചനിലയില്‍
Oct 6, 2012, 20:05 IST
പയ്യന്നൂര്‍: മകള്‍ ട്യൂമര്‍ ബാധിച്ച് മരിച്ചതിന്റെ വാര്‍ഷിക ദിനത്തില്‍ പിതാവും മരിച്ചു. പയ്യന്നൂര്‍ മാവിച്ചേരിയിലെ പുതിയ വീട്ടില്‍ പ്രഭാകരനെയാണ് (48) ശനിഴാഴ്ച രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രഭാകരന്റെ ഏകമകള്‍ ആദിത്യ (നാല്) 2011 ഒക്ടോബര്‍ ആറിന് ട്യൂമര്‍ ബാധിച്ച് മരിച്ചിരുന്നു. അതിനു ശേഷം മാനസികമായി തകര്‍ന്നനിലയിലാണ് പ്രഭാകരനെ കാണപ്പെട്ടത്. മരപ്പണിക്കാരനായ പ്രഭാകരന് ഒരു മകന് കൂടിയുണ്ട്. ചിത്രലേഖയാണ് ഭാര്യ.
Keywords: Kasaragod, Payyannur, Suicide, Kerala, Obituary