ഭാര്യയെ കുറിച്ച് അപവാദ പ്രചരണം; ഭര്‍ത്താവ് തൂങ്ങിമരിച്ചു
Nov 1, 2012, 07:20 IST
നീലേശ്വരം: ഭാര്യയെ കുറിച്ച് ചിലര്‍ അപവാദം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ബേക്കറിക്കട ഉടമ തൂങ്ങി മരിച്ചു. ബങ്കളം ബാങ്കിന് സമീപം താമസിക്കുന്ന കുഞ്ഞമ്പുവിന്റെ മകന്‍ സി കെ കുഞ്ഞിരാമ(44)നെയാണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടുപറമ്പിലെ ജാതിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബങ്കളത്ത് പ്രിന്‍സ് ബേക്കറിക്കട നടത്തുന്ന കുഞ്ഞിരാമന്റെ ഭാര്യയെ കുറിച്ച് നിരന്തരമായി ചിലര്‍ അപവാദ പ്രചരണം നടത്തിയിരുന്നു. പ്രശ്‌നത്തില്‍ സിപിഎം നേതൃത്വം ഇടപെട്ട് അപവാദ പ്രചരണം നടത്തുന്നവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഇതിന് ശേഷവും സംഘം അപവാദ പ്രചരണം തുടരുകയായിരുന്നു.
ഇതോടെ മാനസികമായി തകര്‍ന്ന കുഞ്ഞിരാമന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. ബീനയാണ് ഭാര്യ. മക്കള്‍: പ്രജിന്‍ രാജ്, നന്ദന. സഹോദരങ്ങള്‍: രാഘവന്‍, ബാലന്‍, രാജു.

Keywords: Husband, Suicide, Bankalam, Nileshwaram, Kasaragod, Kerala, Malayalam news