ഭര്‍ത്താവ് തലക്കടിയേറ്റ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; രണ്ടാം ഭാര്യ പോലീസ് കസ്റ്റഡിയില്‍
Aug 16, 2014, 23:52 IST
പെരിയ: (www.kasargodvartha.com 15.08.2014) ഭര്‍ത്താവിനെ തലക്കടിയേറ്റ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടാം ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിയ കല്ല്യോട്ട് ഏച്ചിലടുക്കത്തെ രാമചന്ദ്രന്‍ നായരെ (78) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ രാമചന്ദ്രന്‍ നായരുമായി രണ്ടാം ഭാര്യ പത്മിനി വഴക്കുകൂടിയിരുന്നു. ഇതിനിടയില്‍ രാമചന്ദ്രന്‍ നായരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ പത്മിനിയുമായി പിണങ്ങിയ രാമചന്ദ്രന്‍ നായര്‍ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. കൂലിപ്പണിക്കാരനായ രാമചന്ദ്രന്‍ നായരുടെ ആദ്യ ഭാര്യ പത്മിനിയുടെ ജ്യേഷ്ഠത്തിയാണ്. ഇവരെ ഒഴിവാക്കിയാണ് അനുജത്തിയായ പത്മിനിയെ രണ്ടാം ഭാര്യയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. രാമചന്ദ്രന്‍ നായര്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് രണ്ടാം ഭാര്യ വഴക്കിട്ടത്.
വിവരമറിഞ്ഞ് ഹെസ്ദുര്‍ഗ് സി.ഐ ടി.പി സുമേഷ്, ബേക്കല്‍ എസ്.ഐ നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് രണ്ടാം ഭാര്യ പത്മിനിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
Also Read:
താലിബാന് പോരാളികളുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിച്ച യുഎസ് സൈനീകനെ മരിച്ചനിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Died, Obituary, Murder, Wife, Husband, Police, Question.
Advertisement: