city-gold-ad-for-blogger

ഭര്‍തൃഗൃഹത്തില്‍ പീഡനം: യുവതി തൂങ്ങി മരിച്ചു

ഭര്‍തൃഗൃഹത്തില്‍ പീഡനം: യുവതി തൂങ്ങി മരിച്ചു
V.Seema
നീലേശ്വരം : ഭര്‍തൃഗൃഹത്തില്‍ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മടിക്കൈ എരിക്കുളം നാരയിലെ കുഞ്ഞിക്കണ്ണന്‍ -പാറ്റ ദമ്പതികളുടെ മകള്‍ സീമയെയാണ് (24) ഞായറാഴ്ച വൈകുന്നേരം ഭര്‍ത്താവ് പുവാലം കൈയിലെ പ്രകാശന്റെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പാണ് പ്രകാശന്‍ സീമയെ വിവാഹം ചെയ്തത്. വിവാഹ ശേഷം പ്രകാശനും മാതാവും സീമയെ പലതരത്തിലും പീഡിപ്പിച്ചുവരികയായിരുന്നു. അയല്‍ വീട്ടില്‍ പോകാനോ ടി.വി.കാണാനോ സീമയെ ഭര്‍തൃവിട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ദിവസവും ഓരോരോ കുറ്റങ്ങള്‍ കണ്ടെത്തി യുവതിയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചുവരികയായിരുന്നു. ക്രൂരമായ പീഡനം സഹിക്കാനാവാതെ സീമ സ്വന്തം വീട്ടില്‍ പോയി താമസിച്ചിരുന്നുവെങ്കിലും പിതാവ് നിര്‍ബന്ധിച്ച് യുവതിയെ ഭര്‍തൃവീട്ടില്‍ തന്നെ തിരിച്ചുകൊണ്ട് വരികയായിരുന്നു. കുറച്ച് ദിവസം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് വീണ്ടും സീമയെ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിക്കുന്നതിന് പുറമെ മര്‍ദ്ദിക്കുന്നതും പതിവാക്കി.
ഒടുവില്‍ ഗത്യന്തരമില്ലാതെ സീമ ആത്മഹത്യയെ അഭയം പ്രാപിക്കുകയായിരുന്നു. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ സീമയുടെ മൃതദേഹം നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സീമയ്ക്ക് 3 വയസ്സുള്ള അഭിനവ് എന്ന മകനുണ്ട്. സഹോദരങ്ങള്‍: ശ്രീജ, ശ്രീജിത്ത്.

ഭര്‍തൃമതിയുടെ മരണത്തില്‍ ദുരൂഹത; പിതാവ് പരാതി നല്‍കി

Keywords: Nileshwaram, Suicide, Obituary, Housewife
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia