city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈ­ക്കു­കള്‍ കൂ­ട്ടി­യി­ടി­ച്ച് കര്‍ഷ­കന്‍ മ­രി­ച്ചു

ബൈ­ക്കു­കള്‍ കൂ­ട്ടി­യി­ടി­ച്ച് കര്‍ഷ­കന്‍ മ­രി­ച്ചു
ബ­ദി­യ­ടു­ക്ക: ബൈ­ക്കു­കള്‍ കൂ­ട്ടി­യി­ടി­ച്ച് അ­ഡ്യ­ന­ടു­ക്ക പ­ഞ്ചി­ക്ക­ലി­ലെ വ­സ­ന്ത­ നാ­യി­ക്ക് (36) മ­രി­ച്ചത്. കര്‍ഷക­നാണ്. ബൈ­ക്കില്‍ യാ­ത്ര­ചെ­യ്യു­ക­യാ­യി­രു­ന്ന ഇ­യാ­ള്‍ എ­തി­രെ­വന്ന ലോ­റി­യെ മ­റി­ക­ട­ക്കാന്‍ ശ്ര­മി­ക്കു­ന്ന­തി­നി­ട­യില്‍ മ­റ്റൊരു­ബൈ­ക്കു­മാ­യി കൂ­ട്ടി­യി­ടി­ക്കു­ക­യും റോ­ഡി­ലേ­ക്ക് തെ­റി­ച്ചു­വീ­ഴു­ക­യു­മാ­യി­രു­ന്നു. വെ­ള്ളി­യാ­ഴ്­ച­യാ­യി­രു­ന്നു അ­പ­കടം.

സം­ഭ­വ­സ്ഥ­ല­ത്തു­വെ­ച്ചുത­ന്നെ മ­രിച്ചു. മ­റ്റെ ബൈ­ക്കി­ലെ യാ­ത്ര­ക്കാ­രന്‍ ഗോ­പാ­ല­നാ­യി­ക്കി­നെ ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ് മം­ഗ­ലാ­പുര­ത്തെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു. അ­ച്യു­ത നാ­യി­ക്ക് - അ­മ്മ­ക്കു ദ­മ്പ­തി­ക­ളു­ടെ മ­ക­നാ­ണ് മ­ര­ണ­പ്പെ­ട്ട വ­സ­ന്ത നാ­യിക്ക്. ഭാര്യ: വിന­യ. മ­കള്‍: നി­ഷ. സ­ഹോ­ദരി: മ­മത.

Keywords: Accident: farmer killed, Badiyadukka, Accident, Bike, Injured, Obituary, farmer, hospital, Kasaragod, Malayalam News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia