ബീഫാത്വിമയുടെ വിയോഗത്തോടെ കുമ്പളയ്ക്ക് നഷ്ടമായത് സ്‌നേഹ സാന്നിധ്യം
Sep 22, 2014, 17:51 IST
കുമ്പള: (www.kasargodvartha.com 22.09.2014) കുമ്പള ബംബ്രാണയിലെ ബീഫാത്വിമയുടെ (73) വിയോഗത്തോടെ നാട്ടുകാര്‍ക്ക് നഷ്ടമായത് സ്‌നേഹ സാന്നിധ്യം. മരണ വീടുകളിലും വിവാഹ വീടുകളിലും മറ്റു ചടങ്ങുകളിലും നിറ സാന്നിധ്യമായിരുന്നു ബീഫാത്വിമ. കുമ്പളയിലെ മിക്ക വീടുകളിലും സ്ത്രീകളുടെ മരണം നടന്നാല്‍ ആദ്യം എത്തുന്നത് ബീഫാത്വിമയാണ്.
മയ്യത്ത് കുളിപ്പിക്കുന്നതിലും മറ്റു ചടങ്ങുകളിലും മുന്‍പന്തിയില്‍ നിന്ന് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ബീഫാത്വിമയായിരുന്നു. അതുകൊണ്ടു തന്നെ ബീഫാത്വിമ കുമ്പളയിലെ നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട ഉമ്മയായിരുന്നു.
മുസ്ലിം ലീഗ് മുന്‍ ജില്ലാ സെക്രട്ടറി കെ.കെ അബ്ദുല്ലക്കുഞ്ഞിയുടെ മാതാവാണ് ബീഫാത്വിമ. മാതാവിന്റെ സന്നദ്ധ പ്രവര്‍ത്തനം അബ്ദുല്ലക്കുഞ്ഞിക്കും പ്രചോദനമായി. ബീഫാത്വിമയുടെ മകള്‍ സുഹറയും മാതാവിന്റെ പാത തന്നെയാണ് ഇക്കാര്യത്തില്‍ പിന്തുടരുന്നത്. ബീഫാത്വിമയുടെ മരണ വിവരം അറിഞ്ഞതോടെ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് സ്ത്രീകളും നാട്ടുകാരുമാണ് ബംബ്രാണയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ഉദുമ സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസൂഫ്, എം. അബ്ബാസ്, എ.കെ ആരിഫ്, സത്താര്‍ ആരിക്കാടി, കെ.വി യൂസുഫ്, അഷ്‌റഫ് കര്‍ള തുടങ്ങി നിരവധി പൊതുപ്രവര്‍ത്തകരും അനുശോചനമറിയിക്കാനായി എത്തിയിരുന്നു.
ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ബംബ്രാണ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
മുസ്ലീം ലീഗ് നേതാവ് കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ മാതാവ് ബിഫാത്വിമ നിര്യാതയായി
Keywords : Kumbala, Death, Obituary, Kasaragod, Kerala, Natives, Beefathima, Bambrana.
Advertisement: