ഫാനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു
May 1, 2013, 17:25 IST
ബോവിക്കാനം: ടേബിള്‍ ഫാന്‍ പ്രവര്‍ത്തിക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. കാനത്തൂര്‍ ബീട്ടിയെടുക്കത്തെ കുഞ്ഞിക്കണ്ണന്‍ നായര്‍(50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍വെച്ചാണ് സംഭവം.
ഇവരുടെ പുതിയ വീട് ഏപ്രില്‍ 18ന് കുടികൂടിയിരുന്നു. കുടുംബാംഗങ്ങളെല്ലാം പുതിയ വീട്ടിലായിരുന്നു താമസം. കുഞ്ഞിക്കണ്ണന്‍ നായര്‍ രാത്രി പഴയെവീട്ടിലാണ് കിടന്നുറങ്ങാറുള്ളത്. ചൊവ്വാഴ്ച രാത്രി ഇദ്ദേഹത്തിന്റെ നിലവിളികേട്ട് തൊട്ടടുത്തുള്ള പുതിയ വീട്ടിലുണ്ടായിരുന്ന ഭാര്യയും മക്കളും ഓടിയെത്തുമ്പോഴേക്കും കുഞ്ഞിക്കണ്ണന്‍ നായരെ ഷോക്കേറ്റ് നിലത്ത് വീണുകിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.
ഫാനിന്റെ സ്വിച്ചിടുമ്പോള്‍ വയറില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് നിഗമനം. കുഞ്ഞിക്കണ്ണന്‍ നായരുടെ മരണം നാടിനെ കണ്ണീരിലാക്കി.
ഭാര്യ: ശാന്ത്. മക്കള്‍: വിനീഷ് (ഷാര്‍ജ), വിജിത, വിദ്യ.

Keywords: Kerala, Kasaragod, Shock, Table Fan, Dies, Man, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.