ഫര്‍ണിച്ചര്‍ വ്യാപാരി കര്‍ണ്ണാടകയില്‍ തൂങ്ങി മരിച്ച നിലയില്‍
Feb 29, 2012, 12:30 IST
കൊല്ലം മണിയാറങ്കുടി തന്തേല് ഹൗസിലെ അബ്ദുല്‍ ലത്തീഫി(50)ന്റെ മൃതദേഹമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: സുഹ്റ(ബെള്ളൂര്‍ ഗവ യു.പി സ്കൂള്‍ ഹിന്ദി അധ്യാപിക). ഏകമകന്: അല്‍താഫ്. നേരത്തേ അഡൂര്‍ പാണ്ടിയിലായിരുന്നു താമസം. മൂന്നു വര്‍ഷം മുമ്പാണ് ബെള്ളൂരിലെത്തിയത്. തവണ വ്യവസ്ഥയില്‍ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യുന്ന ജോലിയായിരുന്നു. പുതിയ ജോലി തേടിയാണ് ഞായറാഴ്ച വീട്ടില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് തിരിച്ചത്. തിങ്കളാഴ്ച ഭാര്യയെ ഫോണില്‍ വിളിച്ച് ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.
സുബ്രഹ്മണ്യം പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് സഹഅധ്യാപകര്‍ ചേര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനു മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് മതം മാറ്റത്തിനു ശേഷമാണ് ലത്തീഫും ഭാര്യയും കാസര്‍കോട്ടെത്തുന്നത്. ഇയാള്‍ക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായതായി പറയപ്പെടുന്നു. പരേതന്റെ വീട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സന്ദര്‍ശിച്ചു.

Keywords: Kasaragod, Obituary, ഫര്‍ണിച്ചര്‍ വ്യാപാരി, കാസര്‍കോട്.