പ്ലസ്ടു ഫലം അറിയും മുമ്പേ സ്‌നേഹ യാത്രയായി
May 11, 2016, 17:40 IST
നീലേശ്വരം: (www.kasargodvartha.com 11.05.2016) പ്ലസ്ടുവിന് നേടിയ വിജയം ആഘോഷിക്കാന്‍ സ്‌നേഹയ്ക്ക് കഴിഞ്ഞില്ല. അതിനു മുമ്പു തന്നെ വിധി സ്‌നേഹയുടെ ജീവിതം തട്ടിയെടുത്തു. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്നു. പ്ലസ്ടു പരീക്ഷയില്‍ 72 ശതമാനം മാര്‍ക്ക് നേടി സ്‌നേഹ ഉന്നത പഠനത്തിന് അര്‍ഹത നേടിയിരുന്നു.
വയറു വേദനയെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സ്‌നേഹയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മംഗലാപുരം വെന്‍ലോക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബുധനാഴ്ച ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഗള്‍ഫില്‍ ജോലിചെയ്യുന്ന സ്‌നേഹയുടെ പിതാവ് കുഞ്ഞമ്പു വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷമായിരിക്കും സംസ്‌കാരം നടത്തുക.
സ്‌നേഹയുടെ അമ്മ പത്മിനി ഭര്‍ത്താവുമായി പിണങ്ങി വര്‍ഷങ്ങളായി കാസര്‍കോട്ടെ തറവാട് വീട്ടിലാണ് താമസം. മൂന്ന് ദിവസം മുമ്പാണ് സ്‌നേഹയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരന്‍ ലിജിന്‍(വിദ്യാര്‍ത്ഥി, എന്‍ എം ഐ ടി എഞ്ചിനീയറിങ്ങ് കോളേജ്).

Keywords: Neeleswaram, Plus Two, Obituary, Treatment, Mangalapuram, Hospital, Kasargod, Student, Case, Police, Gulf.