 |
രഞ്ജിത്ത് |
കാസര്‍കോട്: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരന് മരിച്ചു. ബളാല്‍ ആനക്കല്ലിലെ കുഞ്ഞിരാമന്- കണ്ടത്തില്‍ കമലാക്ഷി ദമ്പതികളുടെ മകന് രഞ്ജിത്താ (26)ണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് കാസര്‍കോട് നായന്മാര്മൂലയിലാണ് അപകടം. 2007ല്‍ ബളാല്‍ ഭഗവതിക്ഷേത്രത്തിന് സമീപമുണ്ടായ പ്രശ്നത്തില്‍ പൊലീസിനെ അക്രമിച്ചെന്ന പരാതിയില്‍ വിധി കേള്‍ക്കാനായി ചൊവ്വാഴ്ച രാവിലെ കോടതിയിലേക്ക് പോയതായിരുന്നു. കേസില്‍ രഞ്ജിത്തിനെ കോടതി വെറുതെവിട്ടു. തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും. കാഞ്ഞങ്ങാട് അരയിയിലുള്ള യുവതിയുമായി ഈ മാസം 23ന് വിവാഹം നിശ്ചയിച്ചിരുന്നതാണ്.