പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു
Sep 24, 2014, 19:00 IST
ഉപ്പള: (www.kasargodvartha.com 24.09.2014) വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു. മഞ്ചേശ്വരം കീര്‍ത്തേശ്വര കട്ടപ്പിണിയിലെ ദാമോദരനാ(52) ണ് മരിച്ചത്. വീടിനടുത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നു കൃഷയിടത്തിലേക്ക് പോയ ദാമോദരന്‍ ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീടിന് തൊട്ടടുത്ത വൈദ്യുതി പോസ്റ്റിനരികില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടത്. സുമിതയാണ് ഭാര്യ. മക്കള്‍: രാവണ്യ, ശശ്മിത.

Keywords : Uppala, Death, Obituary, Kasaragod, Shock, Damodharan, Man electrocuted.