പുഴയില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു
Feb 20, 2017, 10:40 IST
രാജപുരം: (www.kasargodvartha.com 20/02/2017) പുഴയില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പൂക്കയം ബീംബുങ്കാലിലെ ടി ജെ ജയപ്രസാദാണ്(47) മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ജയപ്രസാദ് അപകടത്തില്‍ പെട്ടത്. പുഴയില്‍ ജയപ്രസാദ് ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.
പൂക്കയം ചെക്ക് ഡാമിനുസമീപം പുഴയോരത്തുകൂടി കടന്നുപോകുന്ന ത്രീഫേസ് ലൈനില്‍ ചൂണ്ട തട്ടിയതോടെ ജയപ്രസാദിന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ജയപ്രസാദിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച മരണം സംഭവിച്ചു.
രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അസ്വാഭാവിക മരണത്തിന് രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഭാര്യ: പ്രമീള. മക്കള്‍ അഞ്ചു പ്രസാദ്, അനു പ്രസാദ്. സഹോദരങ്ങള്‍: ജയപ്രകാഷ്, അനില്‍ കുമാര്‍, സന്തോഷ് കുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rajapuram, Kasaragod, Kerala, Obituary, Shock, Man electrocuted