പാല്‍ സൊസൈറ്റിക്ക് സമീപം ശുചീകരണം നടത്തുന്നതിനിടെ ക്ഷീരകര്‍ഷകന്‍ ശീമക്കൊന്നയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു
Jul 28, 2016, 14:34 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 28.07.2016) പാല്‍ സൊസൈറ്റിക്ക് സമീപം ശുചീകരണം നടത്തുന്നതിനിടെ ക്ഷീരകര്‍ഷകന്‍ ശീമക്കൊന്നയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. തൃക്കരിപ്പൂര്‍ പേക്കടത്തെ ടി പി നാരായണന്‍(63) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.50 മണിയോടെയാണ് സംഭവം. തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസിന് സമീപത്തെ പാല്‍ സൊസൈറ്റിയില്‍ പാലുമായി വന്നതായിരുന്നു നാരായണന്‍. ഇതിനിടയില്‍ സൊസൈറ്റിക്ക് സമീപം ശുചീകരണ പ്രവര്‍ത്തനം നടക്കുന്നതുകണ്ട്
നാരായണനും ഇതില്‍ പങ്കാളിയാകുകയായിരുന്നു.
ഇതിനിടയില്‍ സമീപത്തെ ശീമക്കൊന്ന വെട്ടിമാറ്റുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് വീണ് നാരായണന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് നാരായണനെ രക്ഷപ്പെടുത്തി തൃക്കരിപ്പൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി.
നാരായണിയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.

Keywords: Narayanan, Narayani, Pariyaram Medical College, hospital, Treatment, Village Office, Chandera, Police, Deadbody, Childrens, Kerala.