പാടി സ്വദേശി തൃപ്പൂണിത്തുറയില്‍ തൂങ്ങിമരിച്ച നിലയില്‍
Jun 12, 2013, 12:50 IST
കാസര്‍കോട്: പാടി സ്വദേശിയായ യുവാവിനെ തൃപ്പൂണിത്തുറയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാടി അഞ്ചാം പുരയിലെ എം. സുജിത് കുമാറി(22)നെയാണ് ചൊവ്വാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃപ്പൂണിത്തുറയിലെ ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവ ദിവസം ജോലിക്ക് വരുന്നില്ലെന്ന് സുജിത് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ജോലി കഴിഞ്ഞ് മറ്റുള്ളവര്‍ തിരിച്ചെത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. പാടിയിലെ സുരേന്ദ്രന്‍ നായര്‍-ബേബി ദമ്പതികളുടെ മകനാണ്. സുധീഷ് കുമാര്‍(പ്ലാന്റേഷന്‍ കോര്‍പറേഷന്‍), ഉണ്ണികൃഷ്ണന്‍(എല്‍.ബി.എസ് കോളജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി) എന്നിവര്‍ സഹോദരങ്ങളാണ്.
തൃപ്പൂണിത്തുറയിലെ ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു. സംഭവ ദിവസം ജോലിക്ക് വരുന്നില്ലെന്ന് സുജിത് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ജോലി കഴിഞ്ഞ് മറ്റുള്ളവര്‍ തിരിച്ചെത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Keywords : Youth, Suicide, Kasaragod, Obituary, Kerala, M Sujith Kumar, Pady, Job, Friends, Body, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.