പന്നി ശല്യം തടയാനായി കെട്ടിയ കമ്പിവേലിയില്‍തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു
Oct 8, 2014, 10:33 IST
ആദൂര്‍: (www.kasargodvartha.com 08.10.2014) പന്നി ശല്യം തടയാനായി കൃഷിയിടത്തില്‍ കെട്ടിയ കമ്പിവേലിയില്‍തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു. ഇലക്ട്രിസിറ്റിയിലെ കരാര്‍ ജോലിക്കാരന്‍ ആദൂര്‍ കുണ്ടാറിലെ എല്ലോജി റാവുവിന്റെ മകന്‍ കിഷോര്‍ കുമാറാണ് (28) ഷോക്കേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ജോലികഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന കിഷോര്‍ പന്നി ഉള്‍പെടെയുള്ള വന്യജീവികളുടെ ശല്യം തടയാനായി കെട്ടിയ വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലിയില്‍ അബദ്ധത്തില്‍ തട്ടുകയായിരുന്നു. നാട്ടുകാരാണ് ബുധനാഴ്ച രാവിലെ യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇലക്ട്രിസിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മസ്ദൂറായി ജോലിചെയ്തുവരികയായിരുന്നു കിഷോര്‍. വിവരമറിഞ്ഞ് ആദൂര്‍ എസ്.ഐ. മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബുധനാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുണ്ടാറിലെ ബീരോജി റാവുവിന്റെ കൃഷിയിടത്തില്‍ കെട്ടിയ കമ്പിവേലിയില്‍നിന്നാണ് യുവാവിന് ഷോക്കേറ്റത്.