പണമിടപാടു സ്ഥാപനത്തിലെ പിഗ്മി കലക്ടറായ യുവതി ആസിഡ് അകത്തു ചെന്നു മരിച്ചു
Nov 4, 2014, 12:38 IST
ബദിയടുക്ക: (www.kasargodvartha.com 04.11.2014) മംഗലാപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പിഗ്മി കലക്ടറായ യുവതി ആസിഡ് അകത്തു ചെന്നു മരിച്ചു. നീര്‍ച്ചാല്‍ കിളിംഗാര്‍ അന്നപ്പള്ളടുക്ക അജിര്‍ക്കോടിയിലെ ബാബുവിന്റെ മകള്‍ സുശീല(26)യാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഒക്ടോബര്‍ 28നായിരുന്നു സുശീലയെ ആസിഡ് അകത്തു ചെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുമ്പള സ്വദേശിനിയുമായി സുശീല നടത്തിയ പണമിടപാടിനെ ചെല്ലിയുണ്ടായ പ്രശ്‌നങ്ങളില്‍ മനം നൊന്ത് ആസിഡ് കഴിച്ചതാണെന്നാണ് വിവരം. മാതാവ്: ദേവകി. സഹോദരങ്ങള്‍: വസന്തി, ഗണേഷ്, ദിനേശ്, മധുശ്രീ.
Keywords : Badiyadukka, Obituary, Kasaragod, Kerala, Hospital, Treatment, Poison, Susheela, Pigmy collector dies.
Advertisement:
Advertisement: