പപ്പട നിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
Aug 7, 2012, 14:04 IST
കാസര്‍കോട്: പപ്പട നിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ സ്വദേശിയും കുഡ്ലു വിവേകാനന്ദ നഗറിലെ പപ്പട നിര്‍മ്മാണ തൊഴിലാളിയുമായ ചിന്നന് (64) ആണ് താമസ സ്ഥലത്ത് കുഞ്ഞുവീണ് മരിച്ചത്. പപ്പട നിര്‍മ്മാണ സ്ഥലത്തുതന്നെയാണ് ഇയാള്‍ താമസിക്കുന്നത്.
മദ്യപാന ശീലമുള്ള ഇയാള്‍ തിങ്കളാഴ്ച ബിവറേജസില്‍നിന്ന് വാങ്ങിക്കൊണ്ടുവന്ന മദ്യംകഴിച്ചശേഷം കിടന്നതാണ്. ഇതില്‍ അസ്വാഭാവികത തോന്നിയ സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി ഫീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Kasaragod, Obituary, Thrissur, Kudlu, Chinnan, Pappadum