ദുബൈയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു
Jun 16, 2020, 10:34 IST
ഉദുമ: (www.kasargodvartha.com 16.06.2020) ദുബൈയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു. ഉദുമ പാക്യാര സൗത്ത് കരിപ്പോടിയിലെ അബ്ദുര്‍ റഹ് മാന്‍ തിരുവക്കോളി (54) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മകന്‍ ജസീലിന്റെ കൂടെ നാട്ടിലെത്തിയതായിരുന്നു. തുടര്‍ന്ന് ഇരുവരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഉപ്പയും മകനും ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് സ്രവം എടുത്തിരുന്നു. വൈകിട്ട് ശ്വാസ തടസം അനുവഭപ്പെട്ട അബ്ദുര്‍ റഹ് മാനെ ഉടന്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. എട്ടു ദിവസം മുമ്പ് ദുബൈയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. ഭാര്യ: ഷരീഫ. മറ്റു മക്കള്‍: ഡോ. ജസീല, ജിഷാദ്, ഫാസില്‍, അതീഖ്.
കോവിഡ് പരിശോധനാ ഫലം ചൊവ്വാഴ്ച ലഭിക്കും. ഇതിനു ശേഷമായിരിക്കും ഖബറടക്കം.
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Uduma, Quarantined man died
< !- START disable copy paste -->