തോണിയില്‍നിന്നും വീണ് മത്സ്യത്തൊഴിലാളി മരിച്ചു
Jun 10, 2015, 14:07 IST
നീലേശ്വരം: (www.kasargodvartha.com 10/06/2015) മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റില്‍ തോണിയില്‍നിന്നും തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. തൈക്കടപ്പുറം അഴിത്തലയിലെ കണ്ണന്‍ - ഭാരതി ദമ്പതികളുടെ മകന്‍ രഘു (54) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ തൈക്കടപ്പുറം അഴിമുഖത്തുവെച്ചാണ് അപകടം സംഭവിച്ചത്.
ശക്തമായ കാറ്റില്‍ തോണിയില്‍ നിന്നും വീണ രഘു തോണിക്കടിയില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ രാകേഷ്, സുഗതന്‍, തിലകന്‍ എന്നിവര്‍ചേര്‍ന്ന് ഉടന്‍തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ലീല. ഏക മകള്‍ ഉണ്ണിമായ. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Keywords : Nileshwaram, Kasaragod, Boat, Obituary, Kerala, Fisherman.