തൊഴിലുറപ്പ് പദ്ധതി ജോലിക്കാരി തൂങ്ങിമരിച്ച നിലയില്‍
Mar 15, 2012, 10:16 IST
കാസര്‍കോട്: തൊഴിലുറപ്പ് പദ്ധതി ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക തെക്കേക്കരയിലെ ബീരന്റെ ഭാര്യ പുഷ്പയെയാണ്(43) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് മാതാവ് ചിത്രയുടെ വീട്ടിലാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് തൂങ്ങിമരിച്ചത്. പുഷ്പയുടെ മകന് വിശ്വാസ് കോട്ടൂരിലുണ്ടായ മണ്ണിടിച്ചില്‍ ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിനി വിജി ഏക മകളാണ്. സഹോദരങ്ങള്‍: കൊറഗപ്പ, സംഗീത, ശ്രീധര, മാധവന്, രേഖ(അധ്യാപിക). മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Obituary, House, suicide, കാസര്‍കോട്, തൂങ്ങി,