തെങ്ങിന് വെള്ളം നനക്കുന്നതിനിടെ തെങ്ങില്‍ കെട്ടിയ പൊട്ടിയ കമ്പിയില്‍നിന്നും ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു
Dec 28, 2015, 13:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/12/2015) തെങ്ങിന് വെള്ളം നനക്കുന്നതിനിടെ തെങ്ങില്‍ കെട്ടിയ പൊട്ടിയ കമ്പിയിയില്‍നിന്നും ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. അതിയാമ്പൂര്‍ വായനശാലയ്ക്ക് സമീപം കാടന്‍വീട്ടില്‍ രാമന്‍ - നാരായണി ദമ്പതികളുടെ മകന്‍ വിജയന്‍ എന്ന ബിജു (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്.
തെങ്ങ് ചായുന്നതിന് വലിച്ചുകെട്ടിയ കമ്പി ദ്രവിച്ച് ത്രീഫേസ് ലൈനില്‍ തട്ടിയിലുന്നു. മോട്ടോറിന്റെ പൈപ്പ് വലിക്കുന്നതിനിടെ ഈ കമ്പിയില്‍ തട്ടിയിലാണ് വിജയന് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ബീന. ഏക മകള്‍: പൂജ. സഹോദരങ്ങള്‍: ഡോ. ലീന രാമന്‍, നീന രാമന്‍ (അധ്യാപിക, കാഞ്ഞങ്ങാട് നെഹ്‌റു കോളജ്), പരേതനായ വിനോദ്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kanhangad, Kerala, Kasaragod, Obituary, Vijayan, Biju