തൃശൂരില്‍ കനാലില്‍ കുളിക്കാനിറങ്ങിയ കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Oct 2, 2017, 23:49 IST
ബദിയഡുക്ക: (www.kasargodvartha.com 02.10.2017) കനാലില്‍ കുളിക്കാനിറങ്ങിയ കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പെര്‍ഡാല മൂകംപാറയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ നാഫി (16) യാണ് മരിച്ചത്. തൃശൂര്‍ പെരിഞ്ഞ ആര്‍ എം വി എച്ച് എസ് എസിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
സഹോദരി ഫാത്വിമയുടെ തൃശൂര്‍ പെരിഞ്ഞയിലുള്ള ഭര്‍തൃ വീട്ടിലാണ് നാഫി താമസിച്ചുവന്നിരുന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മൂന്ന് കൂട്ടുകാര്‍ക്കൊപ്പം കനോലി കനാലില്‍ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞ ശേഷം വീട്ടിലേക്ക് പുറപ്പെടാനിരിക്കെ നാഫിയുടെ കാലില്‍ ചെളിപറ്റിയതിനെ തുടര്‍ന്ന് കഴുകാനായി വീണ്ടും കനാലില്‍ ഇറങ്ങിയപ്പോള്‍ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു.
മതിലകം പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വൈകുന്നേരം ഏഴുമണിയോടെയാണ് നാഫിയെ പുറത്തെടുക്കാനായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Kasaragod, News, Death, Obituary, Students, Top-Headlines, Thrissur, Drown, Abdul Nafi.