തട്ടുകട വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു
Sep 23, 2011, 21:43 IST
തൃക്കരിപ്പൂര്‍: മാണിയാട്ട് ബസ്‌സ്റ്റോപ്പിന് സമീപം തട്ടുകട നടത്തിവരികയായിരുന്ന കെ ശശി (50) കുഴഞ്ഞ്‌വീണ് മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. പരേതനായ ശണ്ണന്‍ മാസ്റ്ററുടെയും കെ ചിരിയുടെയും മകനാണ്.
ഭാര്യ: എ പത്മിനി. മകള്‍: ശ്യാലിനി. മരുമകന്‍: നാഗേഷ് (പടന്ന വടക്കെപ്പുറം). സഹോദരങ്ങള്‍: സുകുമാരന്‍, രാജന്‍, സുമതി.
ഭാര്യ: എ പത്മിനി. മകള്‍: ശ്യാലിനി. മരുമകന്‍: നാഗേഷ് (പടന്ന വടക്കെപ്പുറം). സഹോദരങ്ങള്‍: സുകുമാരന്‍, രാജന്‍, സുമതി.
Keywords: Trikaripur, Maniyad, Obituary, Shop Keeper, തൃക്കരിപ്പൂര്‍, തട്ടുകട.