ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് കുഴഞ്ഞു വീണ് മരിച്ചു
Oct 16, 2011, 23:36 IST
നെക്രാജെ: ക്രിക്കറ്റ് കളി കാണുകയായിരുന്ന നെക്രാജെ അറളടുക്കം ഡിവൈഎഫഐ യൂണിറ്റ് പ്രസിഡന്റ് ചന്ദ്രനാ (30)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ എടനീര്‍ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ കുട്ടികളുടെ ക്രിക്കറ്റ് കളി കാണുമ്പോഴാണ് ചന്ദ്രന്‍ കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതനായ വെള്ളന്‍-വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സുഭാഷണി. മക്കള്‍: സുജിനി, ചേതന്‍. സഹോദരങ്ങള്‍: രവി, രാധ.
ചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഡിവൈഎഫ്ഐ നെക്രാജെ അറളടുക്കം കോളനയില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. നാരായണന്‍ അധ്യക്ഷനായി. ബ്ളോക്ക് പ്രസിഡന്റ് റഫീക് കുന്നില്‍, വിശ്വനാഥന്‍, സി ഗോപാലന്‍, സി എച്ച് എത്തപ്പന്‍, പി നാരായണന്‍, ഗിരീഷ്, യഥുനന്ദകുമാര്‍, എ സതീഷന്‍ എന്നിവര്‍ സംസാരിച്ചു. ചന്ദ്രന്റെ നിര്യാണത്തില്‍ കാസര്‍കോട് ബ്ളോക്ക് കമ്മിറ്റി അനുശോചനം രേഖപെടുത്തി.

Keywords: Kasaragod, Nekkaraje, Obituary, DYFI, Edneer