ഡയാലിസിസ് കഴിഞ്ഞ് ബസില്‍ വന്നിറങ്ങിയ യുവാവിന്റെ കൈയ്യില്‍ നിന്നും ചോര വാര്‍ന്നൊഴുകി; തിരിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചു
Nov 20, 2018, 20:28 IST
ഉപ്പള: (www.kasargodvartha.com 20.11.2018) ഡയാലിസിസ് കഴിഞ്ഞ് ബസില്‍ വന്നിറങ്ങിയ യുവാവിന്റെ കൈയ്യില്‍ നിന്നും ചോര വാര്‍ന്നൊഴുകി. സംഭവം കണ്ട ഒരു കുട്ടി യുവാവിനെ കൈപിടിച്ച് ഉപ്പള ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ആംബുലന്‍സ് വരുത്തി തിരിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചു. പൈവളിഗെ ബട്ട്യ പദവിലെ അബ്ദുര്‍ റഹ് മാന്‍ (40) ആണ് മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം.
മംഗ്ലൂരുവിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ഡയാലിസിസ് നടത്തിവന്നതായിരുന്നു അബ്ദുര്‍ റഹ്മാന്‍. ഡയാലിസിസ് നടത്തിയതിന്റെ രേഖകളും മറ്റും ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ ചെറിയ തലകറക്കം ഉണ്ടെന്ന് സമീപത്ത് ഉണ്ടായിരുന്ന ഒരു ആണ്‍കുട്ടിയോട് പറഞ്ഞിരുന്നു. പെട്ടന്ന് തന്നെ കൈയ്യില്‍ നിന്നും ചോര ചീറ്റി തെറിക്കാന്‍ തുടങ്ങിയിരുന്നു. ഇത് കണ്ടതോടെ ആണ്‍കുട്ടി പെട്ടന്ന് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. പ്രഥമ ചികിത്സയ്ക്ക് ശേഷം ഉടന്‍ മംഗ്ലൂരുവിലേക്ക് കൊണ്ടു പോകണമെന്ന് ഹെല്‍ത്ത് സെന്ററില്‍ നിന്നും അറിയിച്ചു.
ഉപ്പള്ള ടൗണിലെത്തിയ ആണ്‍ കുട്ടി വിവരം അവിടെയുള്ളവരെ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലന്‍സ് വരുത്തി മംഗ്ലൂരുവിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അപ്പോഴെക്കും ചെറിയ മിടിപ്പ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ബന്തിയോട് ഡി എം ആശുപത്രിയിലെത്തിച്ച് പരിശോധിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
മംഗ്ലൂരുവിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ഡയാലിസിസ് നടത്തിവന്നതായിരുന്നു അബ്ദുര്‍ റഹ്മാന്‍. ഡയാലിസിസ് നടത്തിയതിന്റെ രേഖകളും മറ്റും ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ ചെറിയ തലകറക്കം ഉണ്ടെന്ന് സമീപത്ത് ഉണ്ടായിരുന്ന ഒരു ആണ്‍കുട്ടിയോട് പറഞ്ഞിരുന്നു. പെട്ടന്ന് തന്നെ കൈയ്യില്‍ നിന്നും ചോര ചീറ്റി തെറിക്കാന്‍ തുടങ്ങിയിരുന്നു. ഇത് കണ്ടതോടെ ആണ്‍കുട്ടി പെട്ടന്ന് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. പ്രഥമ ചികിത്സയ്ക്ക് ശേഷം ഉടന്‍ മംഗ്ലൂരുവിലേക്ക് കൊണ്ടു പോകണമെന്ന് ഹെല്‍ത്ത് സെന്ററില്‍ നിന്നും അറിയിച്ചു.
അബ്ദുര്‍ റഹ് മാന്‍ |
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dialysis, Youth, Blood, Uppala, Kasaragod, News, Obituary, Paivalika, Abdul Rahman
< !- START disable copy paste -->
Keywords: Dialysis, Youth, Blood, Uppala, Kasaragod, News, Obituary, Paivalika, Abdul Rahman
< !- START disable copy paste -->