ജോലി കഴിഞ്ഞെത്തിയ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു
Jun 21, 2015, 08:00 IST
പെരിയ: (www.kasargodvartha.com 21/06/2015) ജോലി കഴിഞ്ഞെത്തിയ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടും പെരിയ സഹകരണ ബാങ്ക് വളംഡിപ്പോ മാനേജറുമായ നെടുവോട്ട് പാറയിലെ ഹരികുമാറാ(37)ണ് മരിച്ചത്. ശനിയാഴ്ച ജോലി കഴിഞ്ഞ് പെരിയ ടൗണിലെത്തിയ ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പി. ബാലകൃഷ്ണന്‍ നായര്‍ - ഇന്ദിരാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രശാന്ത്, ലത, സുധ.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പി. ബാലകൃഷ്ണന്‍ നായര്‍ - ഇന്ദിരാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രശാന്ത്, ലത, സുധ.
Keywords : Periya, Death, Congress, Leader, Obituary, Kasaragod, Kerala, Harikumar.
Advertisement:
Advertisement: