ചൂരിദാര്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി കഴുത്തു മുറുകി ഭര്‍തൃമതി ദാരുണമായി മരിച്ചു
Nov 21, 2014, 16:05 IST
ഉപ്പള: (www.kasargodvartha.com 21.11.2014) ചൂരിദാര്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി ഭര്‍തൃമതിയായ യുവതി മരിച്ചു. പൈവളിഗെ കായര്‍ക്കട്ട നൂഞ്ഞിലയിലെ അഷ് റഫിന്റെ ഭാര്യ നഫീസ (35)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില്‍ കറിക്ക് തേങ്ങ ചിരകുന്നതിനിടെയാണ് സംഭവം. ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേല്‍ക്കുന്നതിനിടെ നഫീസയുടെ കാല്‍ ഒരു പാത്രത്തില്‍ തട്ടുകയും ഷാളിന്റെ പിറകിലെ തുമ്പ് ഗ്രൈന്‍ഡറില്‍ കുടുങ്ങുകയുമായിരുന്നു.
നിലവിളി കേട്ട് മറ്റു കുടുംബാംഗങ്ങള്‍ എത്തുമ്പോഴേക്കും നഫീസയുടെ കഴുത്ത് മുറുകിയിരുന്നു. നഫീസയെ ഉടന്‍ ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇബ്രാഹിം-ഖദീജ ദമ്പതികളുടെ മകളാണ്. അഫ്രീന, ഇബ്രാഹിം അഫാന്‍, ഖദീജത്ത് ആയിഫ് എന്നിവര്‍ മക്കളാണ്.