ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു
Jul 27, 2020, 10:55 IST
തളങ്കര: (www.kasargodvartha.com 27.07.2020) ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു. തളങ്കര ബാങ്കോട് സീനത്ത് നഗറിലെ അബ്ദുല്‍ ഹമീദ് കോട്ട (68) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയാലിരുന്ന കോട്ട ഹമീദിനെ ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടിലെത്തി ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതേ തുടര്‍ന്ന് കുടുംബം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്.
പരേതരായ അബ്ദുല്ല അബ്ദുര്‍ റഹീം- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാജറ. മക്കള്‍: ഫമര്‍ ജഹാന്‍, ഫാരിജ, ഫൈമ, ഫവാസ് (സിറ്റി ഗോള്‍ഡ് ജീവനക്കാരന്‍). മരുമക്കള്‍: അമീര്‍ പടിഞ്ഞാര്‍, ബദ്‌റുദ്ദീന്‍ പടിഞ്ഞാര്‍, ബുഷ്‌റ. സഹോദരങ്ങള്‍: നാസര്‍ കോട്ട, അബ്ദുര്‍ റഹീം, ബീഫാത്വിമ, മൈമൂന. സ്രവ പരിശോധനയ്ക്ക് ശേഷം മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, COVID-19, Quarantined person died
< !- START disable copy paste -->