കൊല്‍ക്കത്തയില്‍ മരിച്ച പ്രതിശ്രുത വരനായ ആര്‍മി ഉദ്യോഗസ്ഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Dec 9, 2016, 14:52 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 09/12/2016) കൊല്‍ക്കത്തയില്‍ കഴിഞ്ഞദിവസം മരിച്ച പ്രതിശ്രുത വരനായ ആര്‍മി ഉദ്യോഗസ്ഥന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. മാണിയാട്ട് സ്വദേശിയും കൊല്‍ക്കത്തയിലെ ആര്‍മി പോസ്റ്റല്‍ സര്‍വീസില്‍ ജീവനക്കാരനുമായ വി മഹേഷി(25)ന്റെ മൃതദേഹമാണ് മാണിയാട്ടെ വീട്ടിലെത്തിച്ച് സംസ്‌ക്കരിച്ചത്.
രാവിലെ 11 മണിയോടെ എത്തിച്ച മൃതദേഹം മാണിയാട്ട് വായനശാല പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ചു. പഞ്ചായത്ത് പ്രസിഡന്റ്. ജനപ്രതിനിധികള്‍, വിവിധ സംഘടനകളുടെ നേതാക്കള്‍ തുടങ്ങിയ നേതാക്കള്‍ മൃതദേഹത്തില്‍ റീത്ത് വെച്ചു. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി ബന്ധുക്കളെ കാണിച്ചശേഷം കുന്‍ത്തൂരിലെ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
ആര്‍മിയുടെ രണ്ട് ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിച്ചിരുന്നു. മരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പിന്നീട് ബന്ധുക്കളെ ധരിപ്പിക്കും. പ്രവാസിയായ രാജന്‍ ഗംഗ ദമ്പതികളുടെ മകനാണ്. തൃക്കരിപ്പൂര്‍ നടക്കാവ് ഈയ്യക്കാട്ടെ പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. ഏപ്രില്‍ ഒമ്പതിന് വിവാഹം നടക്കാനിരിക്കെയാണ് യുവാവിനെ ആര്‍മി ആസ്ഥാനത്തെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
Keywords: Trikaripur, kasaragod, Army, Deadbody, Obituary, postal service, engagement, marriage, relatives, Mahesh deadbody crimated.