കൂട്ട ഉപവാസത്തിനെത്തിയ വിശ്വാസി കുഴഞ്ഞു വീണു മരിച്ചു
May 28, 2012, 10:17 IST
നീലേശ്വരം: ദേശീയപാത വികസനത്തിന് ക്ഷേത്രസ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നടന്ന കൂട്ട ഉപവാസത്തില്‍ പങ്കെടുക്കാനെത്തിയ വിശ്വാസി കുഴഞ്ഞുവീണു മരിച്ചു. പള്ളിക്കര പാലരെകീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രസമീപത്തെ ഉപവാസ പന്തലില്‍ കുഴഞ്ഞുവീണ കരുവാച്ചേരിയിലെ തോട്ടത്തില്‍ കൃഷ്ണന്‍ (65) ആണ് മരിച്ചത്. മരണത്തെ തുടര്‍ന്ന് ഉപവാസം നിര്‍ത്തി വച്ചു.
ഭാര്യ: കാര്‍ത്ത്യായനി, മക്കള്‍: രജ്ഞിത്ത്, ബീന, റീന. മരുമക്കള്‍: വിജയന്‍ (കാര്യങ്കോട്), ബാബു (വാഴുന്നോറടി), ലിജി (തൈക്കടപ്പുറം), സഹോദരങ്ങള്‍: പ്രഭാകരന്‍, ചന്ദ്രന്‍, അശോകന്‍, രാജന്‍, കുഞ്ഞിക്കണ്ണന്‍, സതീശന്‍, സന്തോഷ്, പ്രേമ, പ്രസന്ന.
Keywords: Nilshwaram, Obituary, Kasaragod