കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസിലെ ഹെഡ് പോസ്റ്റ്മാന് കുഴഞ്ഞു വീണു മരിച്ചു
Sep 28, 2011, 18:45 IST
കാസര്‍കോട്: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസിലെ ഹെഡ് പോസ്റ്റ്മാന് കുഴഞ്ഞു വീണു മരിച്ചു. ബദിയടുക്ക ഒളമലയിലെ കുഞ്ഞണ്ണ(59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കാസര്‍കോട് കെയര്‍വല്‍ ആശുപത്രിയിലെത്തിയ ഇദ്ദേഹം ബാത്ത്റൂമില്‍ പോയപ്പോഴാണ് കുഴഞ്ഞ് വീണ് മരിച്ചത്. അടുത്ത വര്‍ഷം ജനുവരിയില്‍ റിട്ടേയ്ഡ് ചെയ്യാനിരിക്കുകയായിരുന്നു.
ഭാര്യ: ഭാഗീരഥി (മുള്ളേരിയ പി.എച്ച്.സി അസിസ്റ്റന്റ). മക്കള്‍: പ്രശാന്ദ് കുമാര്‍, പ്രദീപ് കുമാര്‍. മൃതദേഹം ബദിയടുക്കയിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.
ഭാര്യ: ഭാഗീരഥി (മുള്ളേരിയ പി.എച്ച്.സി അസിസ്റ്റന്റ). മക്കള്‍: പ്രശാന്ദ് കുമാര്‍, പ്രദീപ് കുമാര്‍. മൃതദേഹം ബദിയടുക്കയിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.
Keywords: Kasaragod, Hospital, Obituary, Head Post Office, Post man, Badiadka, കാസര്‍കോട്, പോസ്റ്റ്മാന്.