കാസര്‍കോട് സ്വദേശിയായ യുവാവ് ഗുജറാത്തില്‍ ഷോക്കേറ്റ് മരിച്ചു; അപകടം പുതുതായി തുടങ്ങുന്ന ഹോട്ടലിന്റെ പണിക്കിടെ
Jul 1, 2017, 17:37 IST
ബന്തടുക്ക: (www.kasargodvartha.com 01.07.2017) ബന്തടുക്ക മാണിമൂല സ്വദേശിയായ യുവാവ് ഗുജറാത്തില്‍ ഷോക്കേറ്റ് മരിച്ചു. മാണിമൂല ബേത്തലത്തെ ബാലകൃഷ്ണറായി - രേഖ ദമ്പതികളുടെ മകനും ഗുജറാത്തില്‍ ഹോട്ടല്‍ വ്യാപാരിയുമായ വിനോദ്‌റായി (25) ആണ് മരിച്ചത്.
പുതുതായി തുറക്കുന്ന ഹോട്ടലിന്റെ പണികള്‍ നടന്നുവരികയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കടയുടെ ഷട്ടര്‍ തുറക്കുമ്പോഴാണ് വിനോദിന് ഷോക്കേറ്റത്. ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിനോദ് റായിയും സഹോദരങ്ങളായ അവിനാശും ചന്ദ്രശേഖര റായിയും കഴിഞ്ഞ ഏഴു വര്‍ഷമായി ഗുജറാത്തില്‍ ഹോട്ടല്‍ വ്യാപാരം നടത്തിവരികയായിരുന്നു.
വിനോദും അവിനാശും ഒരു തൊഴിലാളിയും ചേര്‍ന്നാണ് വെള്ളിയാഴ്ച കട തുറക്കാന്‍ പോയത്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന തൊഴിലാളിക്കും ഷോക്കേറ്റിരുന്നു. കഴിഞ്ഞ വിഷുവിനാണ് വിനോദ് നാട്ടില്‍ വന്നത്. സഹോദരന്‍ ചന്ദ്രശേഖരറായി ഏതാനും മാസം മുമ്പാണ് വിവാഹിതനായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Accidental-Death, Obituary, Accident, Shock, Hotel, Electricity, Death, Youth.