കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
Dec 28, 2012, 18:00 IST
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മാനസിക രോഗ വിദഗ്ദ്ധനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക ഏത്തടുക്ക വറുബിടിയിലെ ഡോ. രവിശങ്കര (40) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 മണിയേടെയാണ് ഡോക്ടറുടെ മൃതദേഹം ബദിയഡുക്ക ഏത്തടുക്ക എ.യു.പി സ്‌കൂള്‍ കോംപൗണ്ടിനകത്ത് നാട്ടുകാര്‍ കണ്ടെത്തിയത്.
പിന്നീട് വിവരം ബദിയഡുക്ക പോലീസില്‍ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപം ബാഗും വിഷക്കുപ്പിയും പെപ്‌സിയും മറ്റും കണ്ടെത്തിയിട്ടുണ്ട്. ബദിയഡുക്ക എസ്.ഐ ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഡിസംബര്‍ 26 ന് ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡില്‍ പങ്കെടുത്ത ഡോക്ടര്‍ രോഗികളെ പരിശോധിച്ച ശേഷം തിരിച്ചു പോയതായിരുന്നുവെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണ നായക്ക് പറഞ്ഞു. വെള്ളിയാഴ്ച രവിശങ്കര ഡ്യൂട്ടിക്കെത്തിയിരുന്നില്ല. ബദിയഡുക്കയില്‍ ഇദ്ദേഹം സ്വകാര്യ പ്രാക്ടീസും നടത്തിവന്നിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്.
ഭാര്യ: ഭുവനേശ്വരി. മകന്: സൂര്യനാരായണന്. പരേതനായ സൂര്യനാരായണന്റെയും സുമതിയുടെയും മകനാണ്. സഹോദരന്: കൃഷ്ണരാജ.
Keywords: Doctor, Suicide, Doctor, Badiyadukka, General-Hospital, Natives, Police, Patient's, Kasaragod, Kerala, Kerala Vartha, Kerala News.