city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടുകാരുടെ മുത്തു ഇനി ഓര്‍മ്മ...

കാസര്‍കോട്ടുകാരുടെ മുത്തു ഇനി ഓര്‍മ്മ...
കാസര്‍കോട്: കാസര്‍കോട് തെരുവ് തന്നെ വീടും നാടുമാക്കി നായ്ക്കളോടൊപ്പം നടക്കുകയും അവയ്‌ക്കൊപ്പം കിടന്നുറങ്ങുകയും ചെയ്ത മുത്തു അന്ത്യയാത്രയായി. വ്യാഴാഴ്ച ഉച്ചയ്ക്ക് പുലിക്കുന്നിലെ മുന്‍സിപ്പല്‍ ലൈബ്രറി പരിസരത്താണ് മുത്തുവിനെ മരിച്ചനിലയില്‍ കണ്ടത്.

കോരിച്ചൊരിയുന്ന മഴയത്തും ചുട്ടുപൊള്ളുന്ന വെയിലിലും നഗരത്തിലെ റോഡുകളില്‍ മണിക്കൂറുകളോളം ഒരേ നില്‍പ് നില്‍ക്കുകയും മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ തുണ്ടുവസ്ത്രം അരയില്‍ ചുറ്റി നഗരത്തിലൂടെ നടന്ന് പലരിലും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്ത മുത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടില്‍ നിന്നുംവന്ന് കൊറക്കോട്ട് താമസമാക്കിയ തമിഴ്കുടുംബത്തിലെ അംഗമാണ്.

കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാംതരംവരെ പഠിക്കുകയും പിന്നീട് ഏറെക്കാലം കാസര്‍കോട്ടെ ഒരു സ്വകാര്യ പ്രസില്‍ കമ്പോസിറ്ററായി ജോലിചെയ്യുകയും ചെയ്ത മുത്തു ക്രമേണ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് വീട്ടിലേക്കോ ജോലിസ്ഥലത്തേക്കോ പോകാതെ നഗരത്തില്‍തന്നെ തങ്ങുകയുമായിരുന്നു. അയാളെ യഥാസമയം ചികിത്സിക്കാനോ, വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുവാനോ ബന്ധപ്പെട്ടവര്‍ തയ്യാറായതുമില്ല.

കാസര്‍കോട്ടുകാരുടെ മുത്തു ഇനി ഓര്‍മ്മ...ക്രമേണ മനോരോഗം മൂര്‍ച്ഛിക്കുകയും, നഗരസഭാ ഓഫീസ്, പുലിക്കുന്നിലെ ഗസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ്, മുന്‍സിപ്പല്‍ ലൈബ്രറി, ചിന്മയമിഷന്‍ ഹാള്‍ എന്നിവയുടെ പരിസരങ്ങളിലായി തങ്ങുകയും ചെയ്തു. ഇടയ്ക്കിടെ റോഡിലിറങ്ങുകയും വിശക്കുമ്പോള്‍ മാത്രം ആര്‍ക്കെങ്കിലും മുമ്പില്‍ കൈക്കാട്ടുകയും വല്ലതും വാങ്ങിക്കഴിക്കുകയും ചെയ്തു.

ജഡപിടിച്ച മുടിയും ചുരുണ്ടുമുറ്റിയ താടിയും കീറിപ്പറിഞ്ഞ ഒരുതുണ്ട് തുണി അരയില്‍ ചുറ്റിയും നടന്ന മുത്തു മനുഷ്യത്വമുള്ളവര്‍ക്കുമുമ്പില്‍ ഒരു സഹതാപ കഥാപാത്രമായിരുന്നു. നായ്ക്കളെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അവയ്‌ക്കൊപ്പം കിടന്നുറങ്ങിയും കഴിഞ്ഞ മുത്തുവിനെ 2011 ജൂലൈ 21ന് പള്ളിക്കരയിലെ മലബാര്‍ പുരനരധിവാസ കേന്ദ്രത്തില്‍ ചിലസാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് എത്തിച്ചിരുന്നു.

അവിടെ നിന്ന് രണ്ട് ദിവസം മുമ്പാണ് മുത്തു വീണ്ടും തന്റെ പഴയ ലാവണത്തിലേക്ക് തന്നെ തിരിച്ചുവന്നത്. അതിന് മുമ്പ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂഹ്യപ്രവര്‍ത്തകരായ ചിലര്‍ മുത്തുവിനെ കുളിപ്പിച്ച് വൃത്തിയാക്കി കോഴിക്കോട്ടെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി പാര്‍പിച്ചിരുന്നു. അവിടത്തെ ചികിത്സയും പരിചരണവും കൊണ്ട് ഏറെ ആരോഗ്യവാനായി തീര്‍ന്ന മുത്തുവിനെ അവര്‍ വീണ്ടും കാസര്‍കോട്ടെത്തിച്ചു.

വിദ്യാനഗറിലെ സഹോദരന്റെ വീട്ടില്‍ താമസിക്കാനും നഗരത്തിലെ ഹോട്ടലില്‍ ജോലിചെയ്ത് ജീവിക്കാനും ആഗ്രഹിച്ച മുത്തുവിന് എല്ലാഇടത്തുനിന്നും തിരസ്‌ക്കാരത്തിന്റെ വാക്കുകളാണ് കേട്ടത്. അതോടെ മുത്തു പഴയജീവിതത്തിലേക്ക് തന്നെ മടങ്ങുകയായിരുന്നു. മുത്തുവിന്റെ അടുത്ത ചില ബന്ധുക്കള്‍ ഇപ്പോഴും കാസര്‍കോട്ട് താമസിക്കുന്നുണ്ട്. അവരൊന്നും മുത്തുവിനെ ഗൗനിക്കുകയോ, ആ ബന്ധം പറയാന്‍ താല്‍പര്യപ്പെടുകയോ ചെയ്യുന്നില്ല.
കാസര്‍കോട്ടുകാരുടെ മുത്തു ഇനി ഓര്‍മ്മ...
മുത്തുവിന്റെ പിതാവ് കാസര്‍കോട്ട് ഏറെക്കാലം ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നതായും അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടതായും മുത്തു പറഞ്ഞിരുന്നു. തന്റെ കുടുംബാംഗങ്ങളുടെയെല്ലാം പേരുവിവരവും മുത്തു ആരോഗ്യത്തോടെയുള്ള നാളുകളില്‍ ചിലമാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. മുത്തുവിന് ഇപ്പോള്‍ 55 വയസുണ്ട്.

കാസര്‍കോട്ടെ ഒരു ബാങ്കില്‍ ജോലിചെയ്യുന്ന സഹോദരനെ മുത്തുമരിച്ച വിവരം പോലീസ് അറിയിച്ചിട്ടുണ്ട്. അദ്ദേഹം എത്തിയ ശേഷം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റും.

 Releated News: 
Read Articles here:
www.kvartha.com ലേഖനങ്ങള്‍ വായിക്കാന്‍...


Keywords: Obituary, kasaragod, school, Vidya Nagar, Bank, General-hospital, Kerala, Muthu passes away, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia