city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിന്റെ മുത്തശ്ശി ഉമ്മാലിയുമ്മ യാത്രയായി

കാസര്‍കോടിന്റെ മുത്തശ്ശി ഉമ്മാലിയുമ്മ യാത്രയായി
കാസര്‍കോട്: മനസും ശരീരവും ദൈവത്തിലര്‍പ്പിച്ച് ജീവിച്ച 120 വയസ്സുള്ള ഉമ്മാലിയുമ്മ യാത്രയായി. മരിക്കുന്നതിന് ഒരുമാസം മുമ്പ് വരെ തികഞ്ഞ ആരോഗ്യവതിയായിരുന്ന ഉമ്മാലിയുമ്മ കട്ടിലില്‍ ഇരിക്കുന്നതിനിടയില്‍ വീണ് കാലൊടിഞ്ഞ് ആശുപത്രിയിലായതോടെയാണ് രോഗത്തിനും പിന്നീട് മരണത്തിനും കീഴടങ്ങിയത്. ആശുപത്രിയിലായതിന് ശേഷം ഭക്ഷണമൊന്നും കഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദിവസം പത്ത് തവണയെങ്കിലും മുറുക്കുന്ന ശീലവും ഉപേക്ഷിച്ചു. ജീവിത ക്രമവും ദിനചര്യയയും തെറ്റിയതോടെ ഉമ്മാലിയുമ്മ രോഗങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇതിന് മുമ്പ് ഏതെങ്കിലും അസുഖത്തിന് ഡോക്ടറെ കണ്ടിരുന്നില്ല.
ബംബ്രാണ ജംഗ്ഷനിലെ പരേതനായ അബ്ദുര്‍ റഹ്മാന്റെ ഭാര്യയാണ് ഉമ്മാലിയുമ്മ. മക്കളും പേരമക്കളുമായി 400ഓളം പേരാണ് ഉമ്മാലിയുമ്മയ്ക്കുള്ളത്.

മക്കള്‍: എസുമ്മ, ബീഫാത്തിമ, ആശിയുമ്മ, ഹവ്വാമ്മ, പരേതനായ മുഹമ്മദ്.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia