മംഗലാപുരം: കാണാതായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഭട്കലിനു സമീപം ജാലി ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍സലാം ഡാംട(55)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആവശ്യാര്‍ഥം സിര്‍സിയില്‍ പോയ ഇദ്ദേഹത്തെ സെപ്തംബര്‍ ആറിന് ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. കുംടയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ മാണികട്ട വനമേഖലയില്‍ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പോകുമ്പോള്‍ ലക്ഷം രൂപ കൈവശമുണ്ടായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ജാലി പഞ്ചായത്ത് അംഗമാണ്.