കടലില്‍ മീന്‍പിടിക്കുന്നതിനിടയില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്
Jun 24, 2013, 17:42 IST
ഉദുമ: കടലില്‍ മീന്‍പിടിക്കുന്നതിനിടയില്‍ തിരമാലകള്‍ക്കിടയില്‍ പെട്ട് തോണി മറിഞ്ഞതിനെ തുടര്‍ന്ന് ബേക്കല്‍ സ്വദേശിയായ യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ആറരമണിയോടെ പള്ളിക്കര കടപ്പുറത്താണ് സംഭവം. ബേക്കല്‍ ശ്രീകുറുമ്പ ഭഗവതിക്ഷേത്രത്തിന് സമീപത്തെ ബാലന്‍(48) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശ്രീധര(45)നാണ് പരിക്കേറ്റത്. രാവിലെ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു തോണിമറിഞ്ഞ് അപകടമുണ്ടായത്.
മറ്റു തോണിയിലുണ്ടായിരുന്നവരാണ് ബാലനേയും ശ്രീധരനേയും ഉദുമ സ്വകാര്യാശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ബാലന്‍ മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യമുനയാണ് ഭാര്യ. മക്കള്‍: വൈശാഖ്, വിനീഷ. കര്‍ത്തമ്പുവിന്റെ മകനാണ് ബാലന്‍.
Keywords: Bekal, fisher-workers, Fishermen, Death, Obituary, Injured, Kasaragod, Kerala, Balan, Sreedaran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.