കടബാധ്യത: കര്‍ഷകന്‍ ജീവനൊടുക്കി
Feb 8, 2013, 00:02 IST
കാസര്‍കോട്: അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയുള്ള കര്‍ഷകന്‍ തൂങ്ങിമരിച്ചു. ബേഡകം കൊളത്തൂര്‍ ബറോട്ടി നിടുവോട്ടെ കെ. കുഞ്ഞമ്പുനായര്‍ (53) ആണ് മരിച്ചത്. ഇയാള്‍ പെര്‍ളടുക്കയിലെ വ്യാപാരികൂടിയാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് വീടിനുസമീപത്തെ മരത്തിലാണ് മൃതദേഹം കണ്ടത്. കുണ്ടംകുഴി, പെര്‍ളടുക്ക തുടങ്ങിയ ബാങ്കുകളിലായി ഇദ്ദേഹത്തിന് വായ്പയെടുത്തവകയില്‍ അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. അത് അടക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ദു:ഖസൂചകമായി പെര്‍ലടുക്കയില്‍ വ്യാപാരികള്‍ വെള്ളിയാഴ്ച കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
ഭാര്യ: സുശീല. മക്കള്‍: രാകേഷ് (ഡ്രൈവര്‍), ഉണ്ണിക്കണ്ണന്‍, വിഷ്ണുരാജ് (വിദ്യാര്‍ത്ഥി ജി.എച്ച്.എസ്. കൊളത്തൂര്‍). സഹോദരങ്ങള്‍: കുമാരന്‍, സാവിത്രി.

Keywords: Kasaragod, Suicide, Obituary, Kerala, Farmer, Bedaka, Kolathoor, Harthal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News